Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Church

പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന പള്ളി തകർത്തു

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ തീ​​​​വ്ര​​​​ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം.

കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ​​​​നി​​​​ന്നു 30 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ സോ​​​​നാ​​​​ർ​​​​പു​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള സു​​​​ഭാ​​​​ഷ് ഗ്രാ​​​​മി​​​​ൽ പ്ര​​​​സ്ബി​​​​റ്റീ​​​​രി​​​​യ​​​​ൻ ച​​​​ർ​​​​ച്ച് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നോ​​​​ടെ നൂ​​​​റോ​​​​ളം വ​​​​രു​​​​ന്ന ‘ഹി​​​​ന്ദു ജാ​​​​ഗ​​​​ര​​​​ൺ മ​​​​ഞ്ച് ’ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പ​​​​ള്ളി​​​​യി​​​​ലേ​​​​ക്ക് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

പെ​​​​യി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ​​​​ള്ളി​​​​യു​​​​ടെ ത​​​​ടി​​​​വാ​​​​തി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ൾ ച​​​​വി​​​​ട്ടി​​​​പ്പൊ​​​​ളി​​​​ച്ചു. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​ണി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​ള്ളി​​​​ക്കു​​​​ മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്ന് കു​​​​രി​​​​ശു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തു. കു​​​​രി​​​​ശ് ത​​​​ക​​​​ര്‍ത്ത​​​​പ്പോ​​​​ള്‍ താ​​​​ഴെ നി​​​​ന്ന തീ​​​​വ്ര​​​​ ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ള്‍ ക​​​​ര​​​​ഘോ​​​​ഷം മു​​​​ഴ​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​ വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

പ്ര​​​​ദേ​​​​ശ​​​​ത്തു പ​​​​ണം ന​​​​ൽ​​​​കി മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. എ​​​​ന്നാ​​​​ൽ, ത​​​​ങ്ങ​​​​ൾ 2017 മു​​​​ത​​​​ൽ ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ന്നും പാ​​​​വ​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​യ ത​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്താ​​​​ൻ എ​​​​വി​​​​ടെ​​​​നി​​​​ന്നാ​​​​ണു പ​​​​ണ​​​​മെ​​​​ന്നും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ചോ​​​​ദി​​​​ക്കു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ സോ​​​​നാ​​​​ർ​​​​പു​​​​ർ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക

പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​നും പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​ന് പ​​​​ശ്ചി​​​​മ മേ​​​​ദി​​​​നി​​​​പു​​​​രി​​​​ലെ പാ​​​​ൽ​​​​ബാ​​​​രി പ്ര​​​​ദേ​​​​ശ​​​​ത്തു ന​​​​ട​​​​ത്തി​​​​യ പ്രാ​​​​ർ​​​​ഥ​​​​നാ​​​​സ​​​​മ്മേ​​​​ള​​​​നം തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സ്ഥ​​​​ല​​​​ത്തു പോ​​​​ലീ​​​​സ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും അ​​​​ക്ര​​​​മി​​​​ക​​​​ളെ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും പ​​​​ക​​​​രം സ​​​​ഭ​​​​യി​​​​ലെ പാ​​​​സ്റ്റ​​​​റാ​​​​യ അ​​​​നൂ​​​​പ് ഘോ​​​​ഷി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചി​​​​ന് ക​​​​ത്വ സ​​​​ബ്ഡി​​​​വി​​​​ഷ​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഫ​​​​രീ​​​​ദ്പു​​​​ർ കോ​​​​ള​​​​നി​​​​യി​​​​ലെ ഗ്രേ​​​​സ് പ​​​​ള്ളി​​​​യി​​​ൽ ആ​​​​രാ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ സാ​​​​യു​​​​ധ​​​​സം​​​​ഘം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഒ​​​​രു ദി​​​​വ​​​​സം മു​​​​ന്പ് പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ ഗു​​​​ണ്ടാ​​​​പ്പി​​​​രി​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ന്നും പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

14ന് ​​​കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​നം

പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കും നേ​​​​രേ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഈ​​​​ മാ​​​​സം 14ന് ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്താ​​​​ൻ ബം​​​​ഗാ​​​​ൾ ക്രി​​​​സ്ത്യ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

NRI

കു​വൈ​റ്റി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി വെ​ള്ളി​യാ​ഴ്ച മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തും

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അ​ഹ്‌​മ​ദി​യി​ലു​ള്ള ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി വെ​ള്ളി​യാ​ഴ്ച മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തും. പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ മ​ധ്യേ വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ ഇ​ന്ന​ലെ കു​വൈ​റ്റി​ലെ​ത്തി. ത്രി​ദി​ന​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും പ്രാ​ദേ​ശി​ക സ​ഭാ​സ​മൂ​ഹ​വു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കു​വൈ​റ്റ് സി​റ്റി​യി​ലെ ഹോ​ളി ഫാ​മി​ലി കോ-​ക​ത്തീ​ഡ്ര​ലി​ലാ​ണ് ക​ത്തോ​ലി​ക്കാ​സ​മൂ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.

അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു പ​ള്ളി​ക്ക് മൈ​ന​ർ ബ​സി​ലി​ക്ക പ​ദ​വി ല​ഭി​ക്കു​ന്ന​ത്. ച​രി​ത്ര​പ​ര​വും ആ​ധ്യാ​ത്മി​ക​പ​ര​വും അ​ജ​പാ​ല​ന​പ​ര​വു​മാ​യ പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 28നാ​ണ് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പ​ള്ളി​യെ മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നോ​ർ​ത്തേ​ൺ അ​റേ​ബ്യ വി​കാ​രി​യ​ത്ത്. ബി​ഷ​പ് ആ​ൽ​ദോ ബെ​റാ​ർ​ഡി ഒ​എ​സ്‌​എ​സ്‌​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​പ്പ​സ്തോ​ലി​ക് വി​കാ​രി.

1948 ഡി​സം​ബ​ർ എ​ട്ടി​ന് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ചെ​റി​യ ചാ​പ്പ​ലാ​യാ​ണ് ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി​യു​ടെ ഉ​ത്ഭ​വം. ക​ർ​മ​ലീ​ത്താ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തു നി​ർ​മി​ച്ച​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​വാ​സി ക​ത്തോ​ലി​ക്ക​രു​ടെ ആ​ത്മീ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി 1957ൽ ​കു​വൈ​റ്റ് ഓ​യി​ൽ ക​മ്പ​നി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​ള്ളി നി​ർ​മി​ച്ച​ത്.

അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ ര​ണ്ട് അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യ​ത്തു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ​യെ പി​ന്നീ​ട് ഗ​ൾ​ഫി​ന്‍റെ പ്ര​ധാ​ന പ​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​വൈ​റ്റി​ലും ഗ​ൾ​ഫി​ലു​ട​നീ​ള​വു​മു​ള്ള ക​ത്തോ​ലി​ക്ക​ർ​ക്ക് ഈ ​പ​ള്ളി ഒ​രു ആ​ത്മീ​യ​ഭ​വ​ന​മാ​യും ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും മാ​റി.

1949ൽ ​പ​ന്ത്ര​ണ്ടാം പീ​യൂ​സ് മാ​ർ​പാ​പ്പ ആ​ശീ​ർ​വ​ദി​ച്ച ക​ർ​മ​ല​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​മാ​ണ് ഇ​വി​ടെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്.

District News

മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ തി​രു​നാ​ൾ

മാ​ലാ​പ​റ​ന്പ്: മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഘോ​ഷി​ച്ചു.

വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ക​ളേ​പ്പ​റ​ന്പി​ൽ തി​രു​നാ​ളി​ന് കൊ​ടി​യു​യ​ർ​ത്തി. മ​ല​പ്പു​റം ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു ചെ​ന്നി​ക്ക​ര ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും മ​രി​ച്ച​വ​ർ​ക്കാ​യി പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ട​വ​ക അം​ഗ​വും എം​എ​സ്ടി സ​ഭാ വൈ​ദി​ക​നു​മാ​യ ഫാ. ​ജോ​സു​കു​ട്ടി കാ​ലാ​യി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് പൗ​രോ​ഹി​ത്യ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ബി​ജു ചെ​ന്നി​ക്ക​ര​യ​ച്ച​നും കാ​ലാ​യി​ൽ ജോ​സു​കു​ട്ടി​യ​ച്ച​നും മാ​ലാ​പ​റ​ന്പ് ഇ​ട​വ​ക ഉൗ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. പ​രി​യാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​മോ​ൻ ഐ​യ്യം​ക​നാ​ൽ, ജി​മ്മി തെ​ക്കേ​ക​ടു​മം, ഇ​ട​വ​ക പ്ര​തി​നി​ധി ജോ​യി കൊ​ച്ചീ​ത്ര, അ​സി​സി കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സി​സ്റ്റ​ർ ജോ​സ്‌ലി​ൻ, സെ​ന്‍റ് തോ​മ​സ് മ​ദ​ർ സി​സ്റ്റ​ർ പ്രേ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ക​ളേ​പ്പ​റ​ന്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ര​ണ്ടു വൈ​ദി​ക​ർ​ക്കും കൈ​ക്കാ​ര​ൻ​മാ​രും പാ​രീ​ഷ് സെ​ക്ര​ട്ട​റി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം കാ​ലാ​യി​ൽ കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് ജോ​മോ​ൻ വേ​ടം​പ​റ​ന്പി​ൽ, ജോ​യി കൊ​ച്ചീ​ത്ര, ഷാ​ജി പൂ​വ്വ​ത്തി​ങ്ക​ൽ, സോ​ജി കു​ന്പു​ളു​വേ​ലി, സെ​ക്ര​ട്ട​റി സേ​വ്യ​ർ കു​രി​ശും​മൂ​ട്ടി​ൽ, ജോ​ർ​ജ് ചി​റ​ത്ത​ല​യാ​ട്ട്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബെ​ന്നി ക​രി​യം​പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

തെ​ക്കേ​ക്ക​ര ഈ​സ്റ്റ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇന്നുമുതൽ


ച​മ്പ​ക്കു​ളം: തെ​ക്കേ​ക്ക​ര ഈ​സ്റ്റ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ മാ​ർ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 18 വ​രെ. കു​ടും​ബ​ദി​ന​മാ​യ ​ഇ​ന്ന് വൈ​കു​ന്നേ​രം 5 ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന ഫാ ​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, തു​ട​ർ​ന്ന് കു​ടും​ബ ​സം​ഗ​മം. തി​ങ്ക​ൾ, ചൊ​വ്വാ, ബു​ധ​ൻ,  ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30​ന് ജ​പ​മാ​ല, 5ന് ​മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന.15വ്യാ​ഴം രാ​വി​ലെ 6.10​ന് സ​പ്രാ, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, 6.30 പ​രി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ഫാ ​ഐ​സ​ക് ആ​ല​ഞ്ചേ​രി 7.30 ​മു​ത​ൽ ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ഭ​വ​ന​ങ്ങ​ളി​ലേ​ക്ക്.


16 വെ​ള്ളി വൈ​കു​ന്നേ​രം 4.30 ​ജ​പ​മാ​ല 5 ന് ​കൊ​ടി​യേ​റ്റ് ഫാ ​ജോ​ജോ പു​തു​വേ​ലി​ൽ (വി​കാ​രി). മ​ദ്ധ്യ​സ്ഥപ്രാ​ർ​ത്ഥ​ന പ​രി​ശു​ദ്ധ കു​ർ​ബാ​ന,  ഫാ. ​ക്രി​സ്റ്റി കു​ട്ടു​മ്മേ​ൽ. സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം17ശ​നി വൈ​കു​ന്നേ​രം 4.30 ​ന് ജ​പ​മാ​ല, പ്ര​സു​ദേ​ന്തി വാ​ഴ്ച, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, 5ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ ​മെ​ൽ​ബി​ൻ ക​ഴു​ന്നു​ക​ണ്ട​ത്തി​ൽ, കു​രി​ശ​ടി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. ല​ദീ​ഞ്ഞ്, പ്ര​സം​ഗം, ഫാ ​റ്റോ​ബി പു​ളി​ക്കാ​ശേ​രി.


18 തി​രു​നാ​ൾ ദി​നം 9.45 ​ന് സ​പ്രാ, 10 ന് ​ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ ​ജോ​ജോ പ​ള്ളി​ച്ചി​റ ,പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം.അ​ൻ​പ​ത്തി അ​ഞ്ച് പ്ര​സു​ദേ​ന്തി​മാ​ർ ഒ​ന്ന് ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഇ​ട​വ​ക തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​ന് വി​കാ​രി ഫാ ​ജോ​ജോ പു​തു​വേ​ലി​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ പി ​റ്റി ജോ​ൺ പെ​രു​മ്പ​ള്ളി​ൽ, ജോ​ബ് ആ​ൻ​റ​ണി മു​പ്പ​ത്ത​ഞ്ചി​ൽ​ചി​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

District News

വ​ല്യ​യ​ന്തി പ​ള്ളി​യി​ൽ കു​ടും​ബ​സം​ഗ​മം

വ​ല്യ​യ​ന്തി: സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന കു​ടും​ബ​സം​ഗ​മം ന​ഗ​ര​സ‌​ഭാ​ കൗ​ൺ​സി​ല​ർ സ​ജി കെ. ​സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ.​ വ​ർ​ഗീ​സ് വി​ള​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ​ യോ​ഗ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽദാ​നം പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ എം. ​സാ​മു​വേ​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ർ​ജ് തോ​മ​സ് മേ​ക്കാ​ലാ​യി​ൽ, സെ​ക്ര​ട്ട​റി കെ. ​സി. മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​ൻ ജോ​ൺ വ​ർ​ഗീ​സ്, സു​നി​ൽ മാ​ത്യു കൊ​ര​ട്ടി​ക്ക​ൽ, സി​സ്റ്റ​ർ ഡോ​ണ മ​രി​യ എ​സ് സി​വി, ഷി​നു സി. ​റ്റോം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ല്ലേ​നി​യം ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ത്തി.

Latest News

Corehub Up